മംഗല്‍പാടിയില്‍ 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു
Jun 23, 2015, 10:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/06/2015) കാലവര്‍ഷത്തില്‍ മഴവെളളത്തെ ഫലപ്രദമായി ഉപയോഗിക്കുന്നുതിനും വേനല്‍കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനും മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ 200 മഴവെളള സംഭരണികള്‍ ഒരുങ്ങുന്നു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ 200 വീടുകളിലാണ് മഴവെളള സംഭരണി നിര്‍മ്മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സെപ്തംബറോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ജലവിഭവ വകുപ്പിന്റെ ഈ പദ്ധതിയില്‍ 90 ശതമാനം ചെലവ് സംസ്ഥാന ഗവണ്‍മെന്റും 10 ശതമാനം ഗുണഭോക്താവുമാണ് വഹിക്കുക. എന്നാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള ഗുണഭോക്താക്കള്‍ 5 ശതമാനം ചെലവ് മാത്രമേ വഹിക്കേണ്ടതുളളൂ. ഒരു ഗുണഭോക്താവിന്റെ വീട്ടില്‍ മഴവെളള സംഭരണി സ്ഥാപിക്കുന്നതിനുളള ചെലവ് 39500 രൂപയാണ്. സ്റ്റേറ്റ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മഴവെളള സംഭരണി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ പഞ്ചായത്തില്‍ നിന്നും 500 ഓളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 200 പേര്‍ക്കാണ് മഴവെളള സംഭരണി നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയത്. വീടിനോട് ചേര്‍ന്ന് 6 മീറ്റര്‍ അകലത്തിലാണ് മഴവെളള സംഭരണി നിര്‍മ്മിക്കുന്നത്. മേല്‍ക്കൂരയില്‍ നിന്നും ഊര്‍ന്നുവീഴുന്ന വെളളം ശേഖരിച്ച് ശുദ്ധീകരിച്ച് വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ടാങ്കിലെത്തിക്കും. പദ്ധതിയുടെ ഭാഗമായി 10000 ലിറ്റര്‍ സംഭരണ ശേഷിയുളള ടാങ്കാണ് സ്ഥാപിക്കുന്നത്.
ടാങ്കില്‍ നിന്നും ആവശ്യാനുസരണം പൈപ്പ് വഴി വെളളം വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. ടാങ്ക് നിറഞ്ഞ് കവിയുന്ന അവസരങ്ങളില്‍ ഇതിനെ കിണറുമായി ബന്ധിപ്പിക്കുന്നു. ഏയ്ജസ് എന്ന സന്നദ്ധ സംഘടനയാണ് നിര്‍മ്മാണജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നത്. ഗ്രാമപപ്രദേശങ്ങളിലെയും തീരപ്രദേശങ്ങളിലെയും പട്ടികവര്‍ഗ്ഗമേഖലയിലെയും ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Mangalpady, Panchayath, Water, Development project, Drinking Water, 200 rain water harvesting project in Mangalpady.