കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 200 ഓളം ഇരുചക്രവാഹനങ്ങള്‍
Aug 17, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2016) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ പോലീസ് പിടികൂടിയത് 200 ഓളം ഇരുചക്രവാഹനങ്ങള്‍. സ്‌കൂട്ടറുകളും ബൈക്കുകളുമാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇതില്‍ 20 ഓളം ബൈക്കുകള്‍ പ്രായ പൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്നതിനിടെ പിടി കൂടിയവയാണ്. ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ചതിനും മദ്യപിച്ചും അമിത വേഗതയിലും ലൈസന്‍സില്ലാതെയും ഓടിച്ചതിനുമാണ് ഏറെയും വാഹനങ്ങള്‍ പോലീസ് പിടികൂടിയത്.
ഈ വാഹനങ്ങള്‍ക്കൊക്കെയായി ഒന്നരലക്ഷത്തോളം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതിനാല്‍ കാസര്‍കോട്ട് പോലീസ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Police, Station, Two-wheeler, Fine, Inspection, Scooter, Bike, Helmet, Vehicles.