ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി 20 കാരി മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍; പോലീസ് ആശുപത്രിയിലെത്തിച്ച ശേഷം മഹിളാമന്ദിരത്തിലാക്കി
Sep 21, 2018, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 21.09.2018) ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി 20 കാരിയെ മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആശുപത്രിയിലെത്തിച്ച ശേഷം അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തിലാക്കി. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.
ബേള ചൗക്കാറില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ ശബ്ദ്ധം കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. 20 കാരിയായ യുവതി മദ്യലഹരിയില്‍ വീണ് കിടക്കുകയും സമീപത്ത് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ്.ഐ. മെല്‍വിന്‍ ജോസും സംഘവും സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും വനിതാ പോലീസിന്റെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്ക്ക് ശേഷമാണ് യുവതിക്ക് ബോധം വീണ്ടു കിട്ടിയത്.
യുവതിയെ മഹിളാ മന്ദിരത്തില്‍ കൊണ്ടുപോകാനും കുഞ്ഞിനെ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാനും പോലീസ് തയ്യാറായെങ്കിലും കുഞ്ഞിനെയും തന്റെയൊപ്പം മഹിളാമന്ദിരത്തിലേക്ക് അയക്കണമെന്ന് യുവതി വാശി പിടിച്ചതിനെ തുര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. കര്‍ണാടക ഹുബ്‌ളി സ്വദേശിനിയാണ് യുവതി. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് എസ്.ഐ. മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Child, Mother, Liquor, Forest, Police, 20 Year Old Girl,
< !- START disable copy paste -->