ഉപയോഗ ശൂന്യമായ 20 കെഎസ്ആര്‍ടിസി ബസുകള്‍ പൊളിച്ചുവില്‍ക്കും
Feb 12, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/02/2016) ചെമ്മട്ടംവയല്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഉപയോഗ ശൂന്യമായ 20 കെഎസ്ആര്‍ടിസി ബസുകള്‍ പൊളിച്ചുനീക്കും. ഇതിനായി ഡിപ്പോയിലുണ്ടായിരുന്ന 15 ബസുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവ ഈ മാസം കൊണ്ടുപോകും. തുരുമ്പ് പിടിക്കുകയും, ഓടിക്കാനാകാതെ ഉപയോഗ ശൂന്യമായതുമായ ബസുകളാണ് പൊളിച്ചു നീക്കുന്നത്.
ചെമ്മട്ടംവയല്‍ ഡിപ്പോയില്‍ മൊത്തം 62 ബസുകളാണുള്ളത്. 20 ബസുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതോടെ 42 ആയി ചുരുങ്ങും. അതേസമയം പകരം ബസുകള്‍ അനുവദിച്ചിട്ടില്ല. ഇത് കിഴക്കന്‍ മലയോര മേഖലയില്‍ യാത്രാ ക്ലേശത്തിന് ഇടയാക്കും.
Keywords : Kanhangad, KSRTC-bus, Kasaragod, Scrap, Chemmattamvayal.