ഷാമിലിനെ കാണാതായിട്ട് 20 ദിവസം; കുടുംബം കണ്ണീര്‍ക്കയത്തില്‍
May 6, 2018, 20:56 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2018) സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അണങ്കൂര്‍ പച്ചക്കാട്ടെ സലീമിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെ (21) കാണാതായിട്ട് 20 ദിവസം. ഏപ്രില്‍ 17ന് രാവിലെ 9.30 മണിയോടെയാണ് സുഹൃത്തിനെ കാണാനെന്ന് മാതാവിനോട് പറഞ്ഞ് ഷാമില്‍ വീട്ടില്‍ നിന്നിറങ്ങിയത്.
ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ അവസാനം മംഗളൂരുവിലുള്ള കോളജിലെത്തിയതായി വ്യക്തമായി. കോളജിലെ സിസിടിവിയില്‍ ഷാമിലിന്റെ ചിത്രം രാവിലെ 11.20 മണിയോടെ പതിഞ്ഞിരുന്നു. ഇതിനു ശേഷം ഷാമിലിനെ കുറിച്ച് ഒരു വിവരവുമില്ല. കാറുമെടുത്താണ് ഷാമില്‍ പോയത്. ഈ കാര്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഷാമിലിന്റെ ഫോണ്‍ 11.40 മണിയോടെ കൊണാജെ ടവര്‍ പരിധിയില്‍ ഓഫായതായിരുന്നു. പിന്നീട് ഫോണ്‍ ഓണായിട്ടില്ല. പിതാവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസും കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കൊണാജെ പോലീസും ഷാമിലിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ദേര്‍ളക്കട്ട പി.എ കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഷാമില്‍. ഷാമിലിന്റെ തിരോധാനം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Family, Missing, Police, Investigation, 20 days after Shamili's missing < !- START disable copy paste -->