city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണിക്കൂറോളം സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവാക്കളെയും പെണ്‍കുട്ടികളെയും ഒരു സംഘം വളഞ്ഞു; പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 06.03.2017) മണിക്കൂറോളം സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവാക്കളെയും പെണ്‍കുട്ടികളെയും ഒരു സംഘം വളഞ്ഞു. ഭയചകിതരായ പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

രണ്ട് യുവാക്കളും മൂന്ന് പെണ്‍കുട്ടികളും ഏറെ നേരം സംസാരിച്ച് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. സംസാരവും ഇടപഴകലും അതിരുവിട്ടതോടെ സംഘം യുവാക്കളെയും പെണ്‍കുട്ടികളെയും വളയുകയും കാര്യം അന്വേഷിക്കുകയും ചെയ്തു. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. യുവാക്കളെ സംഘം ചോദ്യം ചെയ്യുന്നതിനിടെ ആളുകള്‍ തടിച്ചുകൂടുകയും യുവാക്കളെ അനുകൂലിച്ചും എതിര്‍ത്തും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ സംഘത്തെ പിന്തിരിപ്പിക്കുകയും യുവാക്കളെ എയ്ഡ് പോസ്റ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

എയ്ഡ് പോസ്റ്റിന് മുന്നിലും ആളുകള്‍ തടിച്ചുകൂടി. ഇതിനിടെ യുവാക്കളെ വിട്ടയക്കാന്‍ പോലീസ് നടത്തിയ ശ്രമം ചിലര്‍ എതിര്‍ത്തു. യുവാക്കളെ അവരുടെ രക്ഷിതാക്കള്‍ വരുന്നതുവരെ കസ്റ്റഡിയില്‍ വെക്കണമെന്നും അവരുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാത്രമേ വിടാന്‍ പാടുള്ളുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് ആവശ്യമാണെന്നുമായിരുന്നു ഇവരുടെ നിലപാട്. അതേ സമയം യുവാക്കളും പെണ്‍കുട്ടികളും സംസാരിച്ചത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

മണിക്കൂറോളം സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവാക്കളെയും പെണ്‍കുട്ടികളെയും ഒരു സംഘം വളഞ്ഞു; പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

സംഭവം അറിഞ്ഞ് കൂടുതല്‍ ആളുകള്‍ തടിച്ചു കൂടിയതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാകുന്ന അവസ്ഥയിലെത്തി. കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്നും എസ് ഐ യുടെ നേതൃത്തിലുള്ള പോലീസ് സംഘം എത്തുകയും ആളുകളെ പിന്തിരിപ്പിക്കുകയുമായിരുന്നു. യുവാക്കളെ എയ്ഡ് പോസ്റ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Police, Custody, New bus stand, SI, Aid post, Town station, Parents, Young, Girls, 2 Youths in police station under suspicious circumstances held.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia