Talent | 2 വയസിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം പിടിച്ച് കാസർകോട്ടെ കൊച്ചുമിടുക്കൻ അബ്ദുൽ സാമർ ശാൻ
● ഐബിആർ ആചീവർ ബഹുമതിയാണ് കരസ്ഥമാക്കിയിരിക്കുന്നത്
● വിവിധ വസ്തുക്കൾ, മൃഗങ്ങൾ, നിറങ്ങൾ തിരിച്ചറിഞ്ഞു
● കാസർകോട് തളങ്കര സ്വദേശിയാണ്
കാസർകോട്: (KasargodVartha) രണ്ട് വയസിനിടയിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് കാസർകോട് തളങ്കര കുണ്ടിലിലെ കൊച്ചുമിടുക്കൻ ശാനു - സഹല ദമ്പതികളുടെ മകൻ അബ്ദുൽ സാമർ ശാൻ. ഐബിആർ ആചീവർ ബഹുമതിയാണ് കരസ്ഥമാക്കിയിരിക്കുന്നത്.
രണ്ട് വയസും ഒരു മാസവും പ്രായമുള്ള സമർ ശാൻ 11 വാഹനങ്ങൾ, 10 മൃഗങ്ങൾ, 10 ശരീര ഭാഗങ്ങൾ, എട്ട് നിറങ്ങൾ, 10 വിവിധ ചിത്രങ്ങൾ, 10 അക്കങ്ങൾ, അഞ്ച് പ്രവൃത്തികൾ, ഇംഗ്ലീഷിലും മലയാളത്തിലുമുളള മൂന്ന് നഴ്സറി പാട്ടുകൾ, 14 പഴങ്ങൾ, ആറ് ആകൃതികൾ എന്നിവ തിരിച്ചറിഞ്ഞാണ് നേട്ടം കൈവരിച്ചത്.
നന്നായി സംസാരിക്കുകയും പറയുകയും ചെയ്യുന്ന മകന്റെ കഴിവ് തിരിച്ചറിയാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണമായതെന്ന് പിതാവ് കാസർകോട് വാർത്തയോട് പറഞ്ഞു.
#IndiaBookofRecords #Kasaragod #toddler #childprodigy #achievement #Kerala