എം ആര്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടും അഞ്ചാം പനി ബാധിച്ച് 2 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Dec 8, 2017, 16:14 IST
കാസര്‍ കോട്: (www.kasargodvartha.com 08.12.2017) എം ആര്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടും അഞ്ചാം പനി ബാധിച്ച് 2 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണങ്കൂരിലെ ഖലീലിന്റെ മകന്‍ മുഹമ്മദ് ഫൈസലിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ ഒന്നിനാണ് പനി ബാധിച്ച് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചാം പനിയാണെന്ന് കണ്ടെത്തിയത്. ഒമ്പതാം മാസം ഫൈസലിന് എം ആര്‍ വാക്‌സിനേഷന്‍ എടുത്തിരുന്നതായി കുട്ടിയുടെ പിതാവ് ഖലീല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വാക്‌സിനേഷന്‍ എടുത്താലും അപൂര്‍വങ്ങളില്‍ അപൂര്‍വമായി ചില കുട്ടികള്‍ക്ക് അഞ്ചാം പനി വരാറുണ്ടെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ കെ രാജാറാം പറഞ്ഞു. ന്യൂമോണിയ ബാധിച്ച് പനി ഗുരുതരമാകാന്‍ സാധ്യതയുണ്ടെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഫൈസലിന്റെ അസുഖം ഭേദമായതിനാല്‍ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Hospital, Child, 2 Year old child hospitalized after fever.
Keywords: Kasaragod, Kerala, News, Hospital, Child, 2 Year old child hospitalized after fever.