മദ്യക്കടത്ത് കേസ്: യുവാവിന് 2 വര്‍ഷം കഠിനതടവ്
Apr 10, 2013, 11:58 IST
കാസര്‍കേട്: 140 കുപ്പി വിദേശ മദ്യം പിടികൂടിയ കേസില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ഇ.ബി രാജന്‍ രണ്ടു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള കോയിപ്പാടി നാരായണ മംഗലത്തെ എം. നാരായണനെ (43) യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.
2009 ഡിസംബര്‍ 28 നാണ് നാരായണനെ കാസര്‍കോട്- മംഗലാപുരം ദേശീയ പാതയില്‍ ആരിക്കാടിയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ അന്നത്തെ കുമ്പള എസ്.ഐ ഭാസ്‌ക്കരനും സംഘവും മദ്യവുമായി അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ ആയിരുന്ന ടി.കെ രാജീവ്കുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പോസിക്യൂഷനു വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് കോടതിയില്‍ ഹാജരായി.
Keywords: Case, Liquor, Accuse, Court, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Keywords: Case, Liquor, Accuse, Court, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.