യുവതിക്കും മകനും ചെലവിന് നല്‍കാത്ത മുന്‍ ഭര്‍ത്താവിന് രണ്ട് വര്‍ഷം തടവ്
Nov 17, 2016, 09:42 IST
കാസര്‍കോട്: (www.kasargodvartha.com 17/11/2016) യുവതിക്കും മകനും ചെലവിന് നല്‍കുന്നില്ലെന്ന കേസില്‍ മുന്‍ ഭര്‍ത്താവിനെ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ഉപ്പള കൊടിയമ്മ ചെങ്ങിനടുക്കം മുഹമ്മദ് റഫീഖി (37) നെയാണ് കാസര്‍കോട് കുടുംബ കോടതി ജഡ്ജി എ കൃഷ്ണന്‍കുട്ടി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. റഫീഖിന്റെ മുന്‍ ഭാര്യ ഉപ്പള പെരിങ്കടിയിലെ റുഖിയ (27) നല്‍കിയ ഹരജിയിലാണ് കോടതി വിധി.
2006 ഡിസംബര്‍ ആറ് മുതല്‍ 2012 നവംബര്‍ 19 വരെ റുഖിയയ്ക്ക് 71,000 രൂപയും മകന്‍ അബ്ദുല്‍ സിനാന് 2011 മാര്‍ച്ച് 23 മുതല്‍ 2012 നവംബര്‍ 20 വരെ 15,750 രൂപയുമാണ് നല്‍കേണ്ടതെന്ന് കോടതി വിധിച്ചു. റുഖിയയെ മര്‍ദിച്ച് പരിക്കേല്‍പിച്ചുവെന്നതിന് മുഹമ്മദ് റഫീഖിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2011 ഒക്ടോബര്‍ 25ന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. കുടുംബ കോടതിയില്‍ 2016 ഡിസംബര്‍ 18ന് സമര്‍പിച്ച ഹരജിയിലാണ് ജീവനാംശം നല്‍കാന്‍ കോടതി വിധിച്ചത്.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന റഫീഖിനെ കഴിഞ്ഞമാസം 31ന് വാറന്‍ഡ് പ്രകാരം പോലീസ് പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് റഫീഖ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആവുകയും ചെയ്തു. ചിലവിനുള്ള തുക ലഭിക്കാത്തതിനുള്ള ഹരജിയില്‍ ബുധനാഴ്ച കുടുംബ കോടതിയില്‍ റഫീഖിനെ ഹാജരാക്കി. പണം കിട്ടാത്തതിനെതുടര്‍ന്നാണ് തടവ് ശിക്ഷ വിധിച്ചത്.
Keywords: 2 year imprisonment for husband, Kasaragod, Court, Husband, Wife, Family Court