പെരുന്നാള്‍ തിരക്കിന്റെ മറവില്‍ തസ്‌കര സംഘങ്ങള്‍ സജീവം; വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവതികളുടെ പണം കവര്‍ന്നു
Jun 21, 2017, 15:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.06.2017) പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണിയിലെ തിരക്കിന്റെ മറവില്‍ തസ്‌കര സംഘങ്ങളും സജീവമായി. പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങാനായി ഉപ്പളയിലെ വസ്ത്രാലയത്തിലെത്തിയ രണ്ട് യുവതികളുടെ പണം അപഹരിക്കപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉപ്പള ടൗണിലെ വസ്ത്രക്കടയില്‍ വസ്ത്രം വാങ്ങാനെത്തിയ കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ നൂര്‍ജഹാന്റെ 10,000 രൂപയാണ് തട്ടിയെടുത്തത്. ഉപ്പളയിലെ ബന്ധുവീട്ടില്‍പോയ നൂര്‍ജഹാന്‍ വസ്ത്രം വാങ്ങാനായി ടൗണിലെ കടയിലെത്തുകയായിരുന്നു.
ഈ സമയം കടയില്‍ നല്ല തിരക്കാണ് ഉണ്ടായിരുന്നത്. നൂര്‍ജഹാന്‍ വസ്ത്രം വാങ്ങിയ ശേഷം പണമെടുക്കാനായി പര്‍ദയുടെ കീശയില്‍ നോക്കിയപ്പോള്‍ പണമില്ലായിരുന്നു. ഇതോടെ തിരക്കിനിടയില്‍ ആരോ നൂര്‍ജഹാന്റെ കീശയില്‍ കൈയ്യിട്ട് പണം തട്ടിയെടുത്തതാണെന്ന് വ്യക്തമായി. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് വസ്ത്രക്കടയിലെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം ഇതേ കടയില്‍ നിന്ന് മറ്റൊരു വീട്ടമ്മയുടെ കവര്‍ന്നിരുന്നു. 5,000 രൂപയാണ് മോഷണം പോയത്.
പെരുന്നാള്‍ തിരക്കുമുതലെടുത്ത് മോഷ്ടാക്കള്‍ സജീവമാണെന്നും അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Robbery, Police, 2 women's cash looted from shop
Keywords: Kasaragod, Kerala, news, Manjeshwaram, Robbery, Police, 2 women's cash looted from shop