ബേക്കലില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ആറര കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍
Aug 4, 2016, 21:23 IST
ബേക്കല്‍: (www.kasargodvartha.com 04.08.2016) ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്നു ആറര കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര കൊച്ചുബസാര്‍ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ തമിഴനാട് ഉസലാംപെട്ടിയിലെ ദൂരൈ പാണ്ഡ്യ (26) തഞ്ചാവൂരിലെ കറുപ്പയ്യന്‍ (മണി 41) എന്നിവരെയാണ് സി ഐ വി കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 4.30 മണിയോടെ നടത്തിയ പരിശോധനയിലാണ് പള്ളിക്കര ബീച്ചിനടുത്ത ഐസ് പ്ലാന്റിനടുത്ത് വെച്ച് ഇവരെ പിടികൂടിയത്. സുഹൃത്തിനോട് ഓടിക്കാനായി വാങ്ങിയ ഓട്ടോ റിക്ഷയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവെന്നു പോലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി പ്രതികള്‍ ബേക്കലില്‍ കുടുംബസമേതം താമസിക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നു ട്രെയിനുകളിലാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനാവൂ എന്നാണ് പോലീസ് കരുതുന്നത്. പ്രിന്‍സിപ്പല്‍ എസ് ഐമാരായ കെ ആദംഖാന്‍, എസ് ഐ ഫിലിപ്പ് തോമസ്, എ എസ് ഐമാരായ എ നാരായണന്‍ നായര്‍, സി കെ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബൂബക്കര്‍ കല്ലായി, ലക്ഷ്മി നാരായണന്‍, കെ രാജേഷ്, കെ ഷാജു, വര്‍ഗീസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Keywords : Bekal, Auto-rickshaw, Ganja, Accuse, Arrest, Police, Investigation, Kasaragod, Tamil Nadu.