city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 2 തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/06/2016) തങ്കയത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വീട്ടുകാരുടെ ചെറുത്തു നില്‍പ്പില്‍ കുട്ടിയെ ഉപേക്ഷിച്ച് ഓടിയ നാടോടി സ്ത്രീകളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. തമിഴ്‌നാട് കള്ളക്കുറിശിയിലെ തങ്കമ്മാള്‍ (40), പഴനിയമ്മാള്‍ (30) എന്നിവരാണ് പിടിയിലായത്.

തങ്കയം ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തങ്കയത്തെ വി പി സുലൈഖയുടെ നാലര വയസുള്ള മകനെയാണ് ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ രണ്ടു സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് വെളിയിലിറങ്ങി നോക്കിയപ്പോള്‍ തമിഴ് സ്ത്രീകള്‍ കുട്ടിയുടെ കൈപിടിച്ച് വലിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. സംഭവം പന്തിയല്ലെന്ന് കണ്ടു സ്ത്രീകള്‍ ഓടി രക്ഷപെട്ടു.

ചാക്കില്‍ സൂക്ഷിച്ചിരുന്ന കമ്പിക്കഷണങ്ങള്‍ ഉപയോഗിച്ച് തന്നെ അക്രമിക്കാന്‍ ശ്രമിച്ചതായി സുലൈഖ പോലീസിനോട് പറഞ്ഞു. വീട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ ചന്തേര പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവരെ വീട്ടുകാരും കുട്ടിയും തിരിച്ചറിഞ്ഞു.

ഇരുവരും കണ്ണൂര്‍ പഴയങ്ങാടിയിലെ വാടകവീട്ടിലാണ് താമസമെന്ന് പോലീസ് പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 2 തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

Keywords: Child, Kidnap-attempt, Trikaripur, Kasaragod, Police, Accuse, Arrest, House, Tamil Nadu, Two Tamil Nadu natives arrested for attempting to Kidnap.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia