ഒരാഴ്ചക്കുള്ളില്‍ കാഞ്ഞങ്ങാട്ട് രണ്ട് സബ് കളക്ടര്‍മാര്‍; അരുണ്‍ കെ വിജയന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും
Oct 6, 2018, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) അരുണ്‍ കെ വിജയന്‍ ഐഎഎസിനെ കാഞ്ഞങ്ങാട് സബ് കളക്ടറായി നിയമിച്ചു. തൃശൂര്‍ സ്വദേശിയാണ്. കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജു സ്ഥലംമാറിപ്പോയ ഒഴിവിലാണ് അരുണ്‍ കെ വിജയന്റെ നിയമനം. ബിജുവിന് പകരം അനുപംമിശ്ര ഐഎഎസിനെ കാഞ്ഞങ്ങാട് സബ് കളക്ടറായി കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നുവെങ്കിലും അനുപംമിശ്ര കാഞ്ഞങ്ങാട് ചുമതലയേറ്റില്ല.
അരുണും അനുപംമിശ്രയും അടക്കമുള്ള ആറ് യുവ ഐഎഎസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സബ് കളക്ടര്‍മാരായി നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഒരാഴ്ച മുമ്പാണ്. അനുപംമിശ്രയെ കാഞ്ഞങ്ങാട്ടും അരുണ്‍ കെ വിജയനെ പെരിന്തല്‍മണ്ണയിലും, ആസിഫ് കെ യൂസഫിനെ പാലക്കാട്ടും, ഈശാപ്രിയയെ കോട്ടയത്തും, സ്നേഹില്‍കുമാര്‍ സിംഗിനെ കൊച്ചിയിലും, വിനയ്ഗോയലിനെ തിരുവല്ലയിലും സബ് കളക്ടര്‍മാരായാണ് നിയമിച്ചത്.
2016 ബാച്ചിലെ ഐഎഎസുകാരാണ് ആറുപേരും. എന്നാല്‍ കാഞ്ഞങ്ങാട് ചുമതലയേല്‍ക്കാന്‍ അനുപംമിശ്ര തയ്യാറായില്ല. ഇതേ തുടര്‍ന്ന് അനുപംമിശ്രയെ പെരിന്തല്‍മണ്ണയിലേക്കും, അരുണ്‍ കെ വിജയനെ കാഞ്ഞങ്ങാട്ടേക്കും മാറ്റി നിയമിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. അരുണ്‍ തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് സബ് ഡിവിഷനില്‍ ചുമതലയേല്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, 2 Sub collectors for Kanhangad with in a week
< !- START disable copy paste -->