മണല്‍ കടത്തി വന്ന ലോറികള്‍ പോലീസിനെ കണ്ട് ഉപേക്ഷിച്ച് രക്ഷപ്പെട്ടു; ലോറികള്‍ കവര്‍ച്ച ചെയ്തതാണെന്ന് സംശയം
Aug 6, 2016, 10:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 06/08/2016) മണല്‍ കടത്തി വന്ന ലോറികള്‍ പോലീസിനെ കണ്ട് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ലോറികള്‍ കവര്‍ച്ച ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. കെ.എല്‍ 14 കെ. 2331 നമ്പര്‍ ടിപ്പര്‍ ലോറിയും, നമ്പര്‍ പ്ലേറ്റില്ലാത്ത മറ്റൊരുലോറിയുമാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ രക്ഷപ്പെടുകയായിരുന്നു.
ചേരൂര്‍ കടവില്‍ നിന്നും കൊണ്ടുപോവുകയായിരുന്ന മണല്‍ ലോറി നാലാം മൈലില്‍ വെച്ചാണ് പോലീസ് തടഞ്ഞത്. രക്ഷപ്പെട്ടവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Keywords: Kasaragod, Kerala, Vidya Nagar, Lorry, sand mafia, Sand-Lorry, seized, Driver, Robbery, case, Police, Investigation, 2 Sand lorry seized.