സദാചാര ഗുണ്ടാ അക്രമക്കേസിലെ പ്രതിയുടെ വീട്ടിലെ രണ്ട് വളര്‍ത്തുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു; പിന്നില്‍ സി പി എം എന്ന് ആരോപണം
Nov 24, 2016, 13:00 IST
ബദിയടുക്ക: (www.kasargodvartha.com 24/11/2016) ബദിയടുക്ക ബാറടുക്കയിലുണ്ടായ സദാചാര ഗുണ്ടാ അക്രമ കേസില്‍ ഒന്നാം പ്രതിയായ യുവാവിന്റെ വീട്ടിലെ ഡാഷ് ഇനത്തില്‍പെട്ട രണ്ട് വളര്‍ത്തുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് ആരോപണം ഉയര്‍ന്നു. കേസിലെ ഒന്നാം പ്രതിയായ ഒളമലയിലെ രൂപേഷിന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കളെയാണ് വിഷംകൊടുത്ത് കൊന്നത്.
വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടത്. സംഭവത്തെതുടര്‍ന്ന് രൂപേഷിന്റെ പിതാവ് രവി ഷെട്ടി ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസമാണ് അര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥിനേയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സഹോദരിയേയും ബൈക്കില്‍പോകുമ്പോള്‍ രൂപേഷും സുഹൃത്ത് മിഥുനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടായിസം നടത്തിയത്. തന്നെ അക്രമിക്കുകയും സഹോദരിയെ കൈക്ക് കടന്നുപിടിക്കുകയും ചെയ്തുവെന്ന മഞ്ചുനാഥയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് വ്യാഴാഴ്ച ഇരുവരേയും അറസ്റ്റുചെയ്തിരുന്നു.
Related News:
യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതികള്‍ അറസ്റ്റില്‍
ബൈക്കില്‍ പോവുകയായിരുന്ന യുവാവിനും സഹോദരിക്കും നേരെ സദാചാര ഗുണ്ടകളുടെ അക്രമണം; 2 പേര്‍ക്കെതിരെ കേസ്; പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു
Keywords: Badiyadukka, Kasaragod, Attack, Kerala, Arrest, Dash Doc, Case, Complaint, Moral goons attack