ഇനിയും എത്ര പേര് മരിച്ചുവീഴണം അധികൃതര്‍ ഈ ക്രൂരതയ്ക്കെതിരെ കണ്ണുതുറക്കാന്‍
Apr 1, 2020, 11:58 IST
കാസര്‍കോട്: (www.kasargodvartha.com 1.04.2020) കര്‍ണാടക അതിര്‍ത്തി അടച്ചതോടെ കാസര്‍കോട്ട് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്. ചൊവ്വാഴ്ച മാത്രം രണ്ടു പേരാണ് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്.
മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59), ഹൊസബെട്ടു ഗുഡ്കേരിയിലെ ശേഖര്‍ (50) എന്നിവരാണ് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചത്. രക്ത സമ്മര്‍ദത്തിനു മംഗളൂരുവില്‍ ചികിത്സ തേടിയിരുന്ന ബേബിയെ മംഗളൂരുവിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് കുമ്പളയിലെ സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏക മകന് ജഗദീഷ്.
ശേഖറിനു രാത്രി അസുഖം കൂടിയതിനാല്‍ മംഗളൂരുവിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി കടന്നുപോകാനാകില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഓട്ടോറിക്ഷയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രോഗി അത്യാസന്നനിലയിലായതിനാല്‍ വിദ്ഗദ ചികിത്സക്കായി മംഗളൂരുവിലേക്കു പോകാന്‍ നിര്‍ദേശിച്ചു. രാവിലെ മംഗളൂരുവിലേക്കു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: സവിത. ഏക മകള്‍ പ്രാവ്യ.
ജില്ലയിലിതുവരെ ഏഴു പേരാണ് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. മംഗളൂരുവിലേക്ക് ആംബുലന്‍സുകള്‍ക്കു പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
Keywords: Kasaragod, Kerala, News, Death, Treatment, Karnataka, Manjeshwaram, 2 more died in Kasaragod without receiving treatment