city-gold-ad-for-blogger

കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ട് 2 മരണം കൂടി; മതിയായ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 9 ആയി

കാസര്‍കോട്:  (www.kasargodvartha.com 05.04.2020) കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ട് രണ്ടു മരണം കൂടി. ഇതോടെ ജില്ലയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 9 ആയി. കുഞ്ചത്തൂര്‍ തൂമിനാടിലെ യൂസുഫ്, ഹൊസങ്കടി അംഗടിപ്പദവിലെ രുദ്രപ്പ എന്നിവരാണ് ഞായറാഴ്ച മരിച്ചത്.

കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തല്‍ കര്‍ണാടക സര്‍ക്കാര്‍ തലപ്പാടി അതിര്‍ത്തി അടച്ചിരിക്കുകയാണ്. ആംബുലന്‍സിനെ പോലും കടത്തിവിടുന്നില്ല. നെഞ്ച് വേദനയെതുടര്‍ന്ന് യൂസുഫിനെ ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍  വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. മംഗളൂരുവിലേക്ക് കടത്തിവിടാത്തതിനാല്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

ഹൊസങ്കടി അംഗടിപദവിലെ രുദ്രപ്പയും ഹൃദ്രോഗിയായിരുന്നു. രുദ്രപ്പയുടെ വീട്ടില്‍ നിന്നും ഒമ്പത്  കിലോമീറ്റര്‍ ദൂരം മാത്രമാണ് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ളത്. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം രുദ്രപ്പ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ ചെയ്തത്. കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ട് 2 മരണം കൂടി; മതിയായ ചികിത്സ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 9 ആയി


Keywords: Kasaragod, Kerala, News, Death, District, Treatment, COVID-19, Thalappady, Ambulance, 2 more died in Kasaragod cause of not get treatment

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia