city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് യു എ ഇ കമ്മിറ്റിയുടെ രണ്ട് ബൈത്തു റഹ്മകള്‍ക്ക് കൂടി കുറ്റിയടിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 18/01/2017) ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് യു എ ഇ കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച 'അപ്‌സര ഒ പി എല്‍-3 ബൈത്തു റഹ്മ ഫുട്‌ബോള്‍ ലീഗ് ആന്റ് ഫാമിലി മീറ്റ്' ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന രണ്ട് ബൈത്തു റഹ്മകളുടെ കുറ്റിയടിക്കല്‍ കര്‍മ്മം കുമ്പോല്‍ അലി തങ്ങള്‍ നിര്‍വഹിച്ചു. ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് ബേര്‍ക്ക അദ്ധ്യക്ഷത വഹിച്ചു. അപ്‌സര ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല മുഹമ്മദ് ഹനീഫ് ഹാജി മുഖ്യാതിഥിയായിരുന്നു. ഒറവങ്കര ഖിള്ര്‍ ജുമാ മസ്ജിദ് ഖത്വീബ് അഷ്‌റഫ് മൗലവി പ്രാര്‍ത്ഥന നടത്തി.

ഒറവങ്കരയില്‍ ഇത് വരെ നാല് ബൈത്തു റഹ്മകളുടെ താക്കോല്‍ കൈമാറുകയും മൂന്ന് ലക്ഷത്തോളം രൂപ വീതം ചിലവഴിച്ച് മൂന്ന് വീടുകളുടെ പണി പൂര്‍ത്തിയാക്കി നല്‍കിയിട്ടുമുണ്ട്. മര്‍ഹൂം കല്ലട്ര അബ്ബാസ് ഹാജി ആരോഗ്യ പെന്‍ഷന്‍, മര്‍ഹൂം എ എം അബ്ദുല്ല വിധവ പെന്‍ഷന്‍, ചികിത്സ വിവാഹ ഭവന നിര്‍മ്മാണ സഹായങ്ങള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ ചെയ്തു വരുന്നു. ഒറവങ്കര മുസ്ലിം യൂത്ത് ലീഗിന് സഹായകമാകുന്നത് യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങില്‍ ഒറവങ്കര മുസഌം യൂത്ത് ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മകളാണ്.

ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ ഹമീദ് മാങ്ങാട്, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍, ട്രഷറര്‍ ബി കെ ഇബ്രാഹിം ഹാജി, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അബൂബക്കര്‍ കണ്ടത്തില്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ദുബൈ കെ എം സി സി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, 21-ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കല്ലട്ര കീഴൂര്‍, ജനറല്‍ സെക്രട്ടറി എ സെഡ് സഹീര്‍, സീദു കടവത്ത്, അബൂബക്കര്‍ സ്‌റ്റൈലോ, ഹമീദ് ഹാജി, അബ്ദുല്‍ റഹിമാന്‍ ഹാജി, ഒ എ അബ്ദുല്ല മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലട്ര, മുനീര്‍ മുക്രി, നിസാര്‍ കല്ലട്ര, സുലൈമാന്‍ കോച്ചനാട്, അന്ത ഷെഡില്‍, ഷാഫി കോച്ചനാട്, ഹനീഫ് കൊണ്‍ചി, മഷൂഖ് ബേര്‍ക്ക, ഒ യു ജാവിദ്, ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍, ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ മഠത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് യു എ ഇ കമ്മിറ്റിയുടെ രണ്ട് ബൈത്തു റഹ്മകള്‍ക്ക് കൂടി കുറ്റിയടിച്ചു

 ഒറവങ്കര മുസ്ലിം യൂത്ത് ലീഗ് യു എ ഇ കമ്മിറ്റിയുടെ രണ്ട് ബൈത്തു റഹ്മകള്‍ക്ക് കൂടി കുറ്റിയടിച്ചു


Keywords:  Melparamba, Kasaragod, Muslim Youth League, Oravangara Muslim Youth League UAE Committee, Baithu Rahma, 2 more Baithu Rahma foundation stone laid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia