മാവോയിസ്റ്റ് പ്രവര്‍ത്തകരെ കാസര്‍കോട്ട് കൊണ്ടുവന്നു; 2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
Mar 12, 2015, 15:55 IST
കാസര്‍കോട്: (www.kasargodvartha.com 12/03/2015) പാലക്കാട്ട് കെ.എഫ്.സി. റസ്റ്റോറന്റ് അക്രമിച്ച കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ചെറുവത്തൂര്‍ സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത് പ്രഭാകരന്‍ എന്നിവരെ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശശിധരന്‍ പ്രൊഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ചതിനെതുടര്‍ന്ന് കാസര്‍കോട്ടേക്ക് കൊണ്ടുവന്നു.
കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ച കേസുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്കിന്റെ അപേക്ഷയെ തുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകരെ കാസര്‍കോട്ട് എത്തിച്ചത്. കോടതി ഇരുവരേയും രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനും മറ്റുമായാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
Keywords: Kasaragod, Maoist, Accuse, Court, Attack, Kerala, Case, Hosdurge Police, Court.