ചെര്‍ക്കള ദിനേശ് ബീഡി തീവെപ്പ് കേസ്; 2 പേര് അറസ്റ്റില്‍
Mar 28, 2015, 09:47 IST
ചെര്‍ക്കള: (www.kasargodvartha.com 28/03/2015) ചെര്‍ക്കള ടൗണിലെ ദിനേശ് ബീഡി ഡിപ്പോക്ക് തീവെച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ചെര്‍ക്കളയിലെ സലാഹുദ്ദീന് (24), ചെര്‍ക്കള വി.കെ. പാറയിലെ ഹാഷിര്‍ (19) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും വിദ്യാനഗര്‍ പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് ചേരൂര്‍ ബെളിഞ്ച ഹൗസിലെ റഷീദ് എന്ന വോള്‍ഗ റഷീദിനെ പിടികിട്ടാനുണ്ട്. റഷീദ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പോലീസിനെ ആക്രമിച്ച കേസിലും മറ്റൊരു അടിപിടിക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഡിപ്പോയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ 30,000 ബീഡിയും പണിസാമഗ്രികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിക്കുകയായിരുന്നു. തൊഴിലാളികള്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും കത്തിനശിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് പുലര്‍ച്ചെയാണ് ഡിപ്പോയ്ക്ക് തീവെച്ചത്. അഞ്ചാം തവണയാണ് ഡിപ്പോക്ക് നേരെ അക്രമം നടന്നത്.
പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം സമരവുമായി രംഗത്ത് വന്നിരുന്നു. പ്രതികളെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Dinesh Beedi, Cherkala, Kasaragod, Fire, Beedi Company, Kerala, Protest, Arrest, Police, Case, Muslim League, Congress,
Advertisement: