കോടതിയില്‍ ഹാജരായില്ല: യുവാവിന് രണ്ട് ലക്ഷം രൂപ പിഴയും 6 മാസം തടവും
Jun 7, 2016, 12:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/06/2016) അബ്കാരി കേസില്‍ കോടതിയില്‍ ഹാജരാകാത്ത യുവാവിന് കോടതി രണ്ട് ലക്ഷം രൂപ പിഴയും 6 മാസം തടവും വിധിച്ചു. പടന്നക്കാടിനടുത്ത അനന്തംപള്ളയിലെ സുരേഷിനെയാണ് ഹൊസ്ദുര്‍ഗ് സബ് കോടതി ശിക്ഷിച്ചത്.
2014 ഡിസംബര്‍ നാലിന് അഞ്ച് ലിറ്റര്‍ ചാരായവുമായി സുരേഷിനെ നീലേശ്വരത്ത് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യം നേടിയ സുരേഷ് പിന്നീട് കോടതിയില്‍ ഹാജരാകാന്‍ വീഴ്ച വരുത്തി. ഇതേതുടര്‍ന്ന് കോടതി സുരേഷിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ മുങ്ങി നടക്കുകയായിരുന്ന സുരേഷിനെ ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കയ്യോടെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി സുരേഷിന് തടവും പിഴയും വിധിക്കുകയായിരുന്നു. പിഴക്ക് പുറമെ ആറ് മാസം തടവ് അനുഭവിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ കൂടി സുരേഷ് പിഴ അടക്കേണ്ടി വരും.