മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 2 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയും പിടികൂടി
May 5, 2016, 23:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.05.2016) കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ട് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സ്വദേശി ദേവീസസ് ഹോല്‍ട്ടറിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള സി ഐ കെ അബ്ദുല്‍ മുനീര്‍, മഞ്ചേശ്വരം എസ് ഐ പി പ്രമോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.
ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷം രൂപയും 356 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടികളും കണ്ടെത്തുകയായിരുന്നു. മറ്റൊരു ബസില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിന് താഴെ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും 1.700 കിലോ ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഈ ബാഗിന്റെ ഉടമയെ കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ ബാഗിനുള്ളില്‍ ജ്വല്ലറിയുടെ ബില്ലുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
1675 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ലഹരി വസ്തുക്കളും കണ്ടെടുത്തത്.
Keywords : Manjeshwaram, Bus, Gold, Cash, Kasaragod, Police, Election, Kolkata.