നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ആപ്പിള്‍ കയറ്റിവന്ന ലോറിയിടിച്ച് 2 പേര്‍ക്ക് പരിക്ക്
May 15, 2020, 11:11 IST
ഉദുമ: (www.kasargodvartha.com 15.05.2020) നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ആപ്പിള്‍ കയറ്റിവന്ന ലോറിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉദുമ സ്‌കൂളിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കാരണമെന്ന് സംശയിക്കുന്നു.
കാലിന് പരിക്കേറ്റ തൊടുപുഴ സ്വദേശികളായ അനൂപ്, ശശി എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആപ്പിള്‍ കയറ്റി മംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന ലോറി മംഗ്ലൂരു ഭാഗത്തേക്ക് തന്നെ പോകുന്നതിനിടെ ഉറക്കം വന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ലോറി ഡ്രൈവറെയും സഹായിയെയും ആദ്യം ഉദുമ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Uduma, News, Kasaragod, Accident, Injured, hospital, Driver, 2 injured in road accident in Uduma