കുറുകെ ചാടിയ നായയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
Jan 18, 2017, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 18/01/2017) കുറുകെ ചാടിയ നായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുളിഗദ്ദെയിലെ പ്രവീണ്‍ കുമാര്‍ (28), പ്രകാശ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് തലപ്പാടിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. ഈ ഭാഗങ്ങളില്‍ നായ ശല്യം വര്‍ദ്ധിച്ചുവരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കും മറ്റും തെരുവുനായ അപകടഭീഷണി ഉയര്‍ത്തുകയാണ്.

Keywords: Kasaragod, Kerala, Manjeshwaram, Injured, Bike-Accident, 2 injured in bike accident.