ഓമ്നി വാനില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം 2 പേര്‍ക്ക് പരിക്ക്
Nov 10, 2012, 21:21 IST

കുമ്പള: ഷിറിയ പെട്രോള്‍ പമ്പിനടുത്ത് വീണ്ടും വാഹനാപകടം. മാരുതി ഓമ്നി വാനില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച ലെ വൈകുന്നേരമാണ് സംഭവം.
പരിക്കേറ്റ കയ്യാറിലെ പ്രവീണ്‍ കിഷോര്‍(29), ഭാര്യ ജോതി നവീന(26) എന്നിവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ജ്യോതി നവീനയെ കാസര്‍കോട്ടെ ഡോക്ടറെ കാണിച്ച് തിരിചു പോകുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച ഓമ്നി വാനില്‍ കാറിടിച്ചത്.
ഒരാഴ്ച മുമ്പാണ് ഇതേ സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചത്. റോഡ് നിര്‍മാണത്തിലെ അപാകതയും, റോഡരികില്‍ കാട് വളര്‍ന്നുമാണ് അപകടം പതിവാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
Keywords: Accident, Injured, Omni Van, Kumbala, Near Petrol-pump, Shiriya, Praveen Kishor, Naveena, Hospital, Kasargpd, Kerala, Malayalam news.