അണങ്കൂരില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
Sep 25, 2016, 19:16 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2016) അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. അമേയ് കോളനിയിലെ അജയ് (21), സത്യരാജ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലായ സത്യരാജിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാലെല്ലിന് പരിക്കേറ്റ അജയിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. വിദ്യാനഗര്‍ ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 14 എസ് 2867 നമ്പര്‍ സ്‌കൂട്ടറും എതിര്‍ദിശയില്‍ നിന്നും വന്ന കെ എല്‍ 18 എഫ് 5505 നമ്പര്‍ സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Keywords : Kasaragod, Accident, Anangoor, Injured, Hospital, Car, Scooter, Amey Colony, Ajay, Sathyaraj.
Keywords : Kasaragod, Accident, Anangoor, Injured, Hospital, Car, Scooter, Amey Colony, Ajay, Sathyaraj.