അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ 2 യുവാക്കള്‍ക്ക് കല്ലുകൊണ്ട് കുത്തേറ്റു
Apr 22, 2013, 14:59 IST
കാസര്‍കോട്: അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ രണ്ട് യുവാക്കള്‍ക്ക് കല്ലുകൊണ്ട് കുത്തേറ്റു. മുളിയാര്‍ എരിഞ്ചേരിയിലെ ഗോപാലന്‍ (29), സുഹൃത്ത് സന്തോഷ് (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ വീടിന് സമീപത്തെ അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ മദ്യംവില്‍ക്കുന്നതിനിടെയായിരുന്നു അക്രമണം. മദ്യംകഴിക്കുന്നതിന് മുമ്പ് തന്നെ ഗോപാലന്‍ 500 രൂപ നല്‍കിയിരുന്നു. മദ്യം കഴിച്ചശേഷം ബാക്കിതുക ആവശ്യപ്പെട്ടപ്പോള്‍ പണംനല്‍കിയിട്ടില്ലെന്ന്
പറഞ്ഞ് മദ്യവില്‍പനക്കാര്‍ തള്ളിയിടുകയും കല്ലുകൊണ്ട് കുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് സുഹൃത്ത് സന്തോഷിനും കുത്തേറ്റത്.