ബേക്കൂറില്‍ പള്ളി കമ്മിറ്റിയുമായി തര്‍ക്കം; 2 പേര്‍ക്ക് പരിക്ക്
Mar 9, 2015, 10:20 IST
ഉപ്പള: (www.kasargodvartha.com 09/03/2015) ബേക്കൂറില്‍ പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. പള്ളി കമ്മിറ്റി സെക്രട്ടറിക്കും മറ്റൊരാള്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ബേക്കൂര്‍ രിഫാഈ മസ്ജിദ് പള്ളിക്കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ (40) എതിര്‍വിഭാഗത്തില്‍ പെട്ട മൂസ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വരവ് ചിലവു കണക്കുമായി ബന്ധപ്പെട്ടാണ് നേരത്തെ പള്ളിക്കമ്മിറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായത്. പള്ളിക്കമ്മിറ്റിയുടെ കീഴിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ വാടക വാങ്ങാനെത്തിയ അബൂബക്കറിനെ ചിലര്‍ ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ബേക്കൂറിലെ മൂസയ്ക്കും പരിക്കേറ്റത്.
പള്ളി കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിക്കേറ്റ മൂസയുടെ മകന്‍ മൊയ്തു, അബ്ദുല്‍ ജലീല്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അബൂബക്കറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മൂസയെ കുമ്പള ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
Keywords: Uppala, Kasaragod, Kerala, Injured, Assault, Police, custody, complaint, hospital, 2 injured after assault.
Advertisement: