ഓട്ടോറിക്ഷയില്‍ കടത്തിയ ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയടക്കം 2 പേര്‍ അറസ്റ്റില്‍
Jan 29, 2019, 23:28 IST
കരിവെള്ളൂര്‍: (www.kasargodvartha.com 29.01.2019) ഓട്ടോറിക്ഷയില്‍ കടത്തിയ ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടു പേര്‍ അറസ്റ്റിലായി. നീലേശ്വരം പള്ളിക്കരയിലെ പ്രകാശ് ഭട്ട് (50), ഓട്ടോഡ്രൈവര്‍ പ്രാപോയില്‍ തിരുമേനിയിലെ പി വി അജേഷ് (36) എന്നിവരെയാണ് പയ്യന്നൂര്‍ എസ് ഐ ഷൈനും സംഘവും അറസ്റ്റു ചെയ്തത്. ആറ് വലിയ ചാക്കുകളിലാക്കി പുകയില ഉത്പന്നങ്ങള്‍ ഓട്ടോറിക്ഷയിലെത്തിച്ച് കരിവെള്ളൂര്‍ പാലത്തേര ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഇറക്കുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മംഗളൂരുവില്‍ നിന്നാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നത്. അവിടെ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന പുകയില ഉത്പന്നങ്ങള്‍ വലിയ വിലയ്ക്ക് വില്‍പന നടത്തുകയാണ് സംഘം ചെയ്തുവന്നിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഇടപാടുകാരില്‍ കൂടുതലും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 2 including Kasaragod native arrested with Panmasala, Karivellur, Kasaragod, Arrest, News, Auto Rickshaw
Keywords: 2 including Kasaragod native arrested with Panmasala, Karivellur, Kasaragod, Arrest, News, Auto Rickshaw