തീവണ്ടിയില്‍ യുവതിയെ കടന്നുപിടിച്ച യുവാക്കള്‍ പിടിയില്‍
Oct 1, 2012, 13:35 IST
കുമ്പള: മലബാര്‍ എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്ല്യം ചെയ്ത രണ്ടു യുവാക്കളെ കുമ്പള പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിമംഗലം സ്വദേശികളാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം.
കൊച്ചിയില്‍ നിന്ന് മംഗലാപുരത്തെ ഒരു ക്ഷേത്രത്തിലേക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം പോവുകയായിരുന്ന യുവതിയെയാണ് ശല്ല്യം ചെയ്തത്. യുവതി തീവണ്ടിയിലെ ടോയ്‌ലറ്റില്‍ പോയി മടങ്ങുന്നതിനിടയില്‍ കടന്നുപിടിക്കുകയായിരുന്നു.
യുവതി പകച്ചു നില്‍ക്കെ മറ്റൊരു യാത്രക്കാരന്‍ ശല്ല്യം ചെയ്ത യുവാക്കളെ പിടികൂടുകയായിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുന്ന ജേഷ്ഠനെ കാണാന്‍ പോകുകയായിരുന്നുവെന്നാണ് പിടിയിലായ യുവാക്കള്‍ പറഞ്ഞത്.

Keywords: Women, Harassment, Train, Youth, Custody, Police, Kumbala, Kasaragod, Kerala, Malayalam news