വില്ലേജ് ഓഫീസര്‍ക്ക് നേരെ ഗുണ്ടാ അക്രമണം നടത്തിയ സഹോദരങ്ങള്‍ പിടിയില്‍
Oct 22, 2012, 18:08 IST
കാസര്‍കോട്: വില്ലേജ് ഓഫീസര്‍ക്ക് നേരെ ഗുണ്ടാ അക്രമണം നടത്തിയ സഹോദരങ്ങളെ ആദൂര്‍ പോലീസ് പിടികൂടി. മുള്ളേരിയ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അനില്‍കുമാറിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മുള്ളേരിയയിലെ വ്യാപാരികളായ രാജേഷ്, സഹോദരന് ഷാജി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകുന്നേരം 4.30 മണിയോടെ മുള്ളേരിയ വില്ലേജ് ഓഫിസില്‍വെച്ചാണ് ഓഫീസര്‍ കയ്യേറ്റത്തിന് ഇരയായത്. മുള്ളേരിയയിലെ ചന്തുമണിയാണ് അയല്‍വാസിയായ ഗോപാലനും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലം അളക്കാന്‍ എത്തിയ വില്ലേജ് ഓഫീസര്‍ അളക്കേണ്ട സ്ഥലം കാടുപിടിച്ച് കിടിക്കുന്നതിനാല്‍ കാടുവെട്ടി തെളിയിക്കാന്‍ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിലേക്ക് തിരിച്ചു പോയിരുന്നു.
ഇതിന് പിന്നാലെ എത്തിയ ചന്തുമണിയാണിയുടെ മക്കളായ രാജേഷും, ഷാജിയും കയ്യേറ്റം ചെയ്ത് ഭീഷണിമുഴക്കുകയുമായിരുന്നു. ചന്തുമണിയാണിയുടെ എതിര് കക്ഷിയായ ഗോപാലനില്‍ നിന്നും കൈക്കൂലി വാങ്ങിയാണ് സ്ഥലം അളക്കാതെ തിരിച്ചു പോയതെന്നാരോപിച്ചാണ് വില്ലേജ് ഓഫീസറെ ആക്രമിച്ചത്. പിടിയിലായ പ്രതികളെ തിങ്കളാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും ആദൂര്‍ പോലീസ് പറഞ്ഞു.
Keywords: Attack, Arrest, Mulleria, Custody, Court, Police, Kasaragod, Kerala