സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം മുതിര്‍ന്നവര്‍ ഏറ്റെടുത്തു; കുത്തേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍
Nov 30, 2018, 23:35 IST
ചെര്‍ക്കള: (www.kasargodvartha.com 30.11.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം മുതിര്‍ന്നവര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ചെര്‍ക്കള എര്‍മാളത്തെ സിദ്ധിഖ് (24), സൈനുദ്ധീന്‍ (30) എന്നിവര്‍ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എര്‍മാളത്താണ് സംഭവം.
സ്‌കൂളില്‍ റാഗിംഗുമായി ബന്ധപ്പെട്ട് ചെര്‍ക്കളയിലെയും എര്‍മാളത്തെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഈ പ്രശ്‌നം ഇരു പ്രദേശങ്ങളിലെയും യുവാക്കള്‍ ഏറ്റെടുക്കുകയും പോരിന് വിളിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ചംഗ സംഘം എര്‍മാളത്തെ യുവാക്കള്‍ ഇരിക്കുന്ന സ്ഥലത്തെത്തിയത്. പരസ്പ്പരം വാക്ക്‌പോരിനിടെ പൊട്ടിച്ച കുപ്പി കൊണ്ട് യുവാക്കളെ അക്രമിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. പ്രശ്‌നം എസ് ഡി പി ഐ-ലീഗ് പ്രശ്‌നമായി ഇപ്പോള്‍ മാറിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cherkala, Kasaragod, Students, Clash, Stabbed, Injured, News, 2 Stabbed, Attack, School Raging, 2 hospitalized after stabbed
< !- START disable copy paste -->