കരിന്തളത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ഭര്‍തൃമതിയും യുവതിയും ആശുപത്രിയില്‍
Jun 15, 2015, 13:20 IST
നീലേശ്വരം: (www.kasargodvartha.com 15/06/2015) കരിന്തളത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ഭര്‍തൃമതിയെയും യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിന്തളം വരയില്‍ കോളനിയിലെ കുമ്പ (60), രേഷ്മ (18) എന്നിവര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. കാസര്‍കോട്ട് പല ഭാഗങ്ങളിലായി നിരവധി പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സക്കെത്തിക്കൊണ്ടിരിക്കുന്നത്. നായ പിടുത്തം നടക്കാത്തതാണ് തെരുവു നായ ശല്യം വര്‍ദ്ധിക്കാനിടയായത്.
കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. കൂട്ടമായെത്തി ആക്രമിക്കുന്ന ശീലമാണ് ഇപ്പോള്‍ തെരുവുനായ്ക്കളില്‍ കണ്ടുവരുന്നത്.
Advertisement:
കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. കൂട്ടമായെത്തി ആക്രമിക്കുന്ന ശീലമാണ് ഇപ്പോള്‍ തെരുവുനായ്ക്കളില്‍ കണ്ടുവരുന്നത്.
Advertisement: