city-gold-ad-for-blogger

ബൈക്കില്‍ ചുറ്റിക്കറങ്ങുകയായിരുന്ന യുവാവും കോളജ് വിദ്യാര്‍ത്ഥിനിയും പിടിയില്‍

വിദ്യാനഗര്‍: (www.kasargodvartha.com 10.08.2016) ബൈക്കില്‍ ചുറ്റിക്കറങ്ങുകയായിരുന്ന യുവാവിനെയും കോളജ് വിദ്യാര്‍ത്ഥിനിയെയും പിടികൂടി പോലീസിലേല്‍പ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ എതിര്‍ത്തോട് വെച്ചാണ് സംഭവം.

നായ്ക്കാപ്പ് സ്വദേശിയായ യുവാവും, കാസര്‍കോട് നഗര പരിസരത്തെ വിദ്യാര്‍ത്ഥിനിയുമാണ് പിടിയിലായത്. വ്യത്യസ്ത സമുദായത്തില്‍ പെട്ട ഇരുവരും സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കില്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ട ഏതാനും പേര്‍ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്ത ശേഷം യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.
ബൈക്കില്‍ ചുറ്റിക്കറങ്ങുകയായിരുന്ന യുവാവും കോളജ് വിദ്യാര്‍ത്ഥിനിയും പിടിയില്‍
Keywords : Vidya Nagar, Youth, Student, Natives, Police, Kasaragod, College Student, 2 held with suspicious circumstances. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia