ബൈക്കില്‍ ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
Nov 24, 2017, 18:29 IST
ചീമേനി: (www.kasargodvartha.com 24.11.2017) ബൈക്കില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ടംഗസംഘം പോലീസ് പിടിയിലായി. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വണ്ണാത്തികാനത്തെ അനീഷ് ജോസ് (37), ചെമ്പ്രാനം എലിക്കോട് വയലിലെ എ വി തോമസ് (45) എന്നിവരെയാണ് അഡീഷണല്‍ എസ്ഐ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി പോലീസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വണ്ണാത്തിക്കാനത്തെ പൊതുസ്ഥലത്തു നിന്നും ചന്ദനം മുറിച്ച് കടത്തികൊണ്ടുപോകുകയായിരുന്ന മോഷ്ടാക്കളെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന ചാക്കില്‍ നിന്നും മുറിച്ചെടുത്ത പതിനൊന്ന് കിലോ ചന്ദനം പിടിച്ചെടുത്തു. എസ്ഐയെ കൂടാതെ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്‍, ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, cheemeni, arrest, Police, Bike, 2 held with Sandalwood
Keywords: Kasaragod, Kerala, news, cheemeni, arrest, Police, Bike, 2 held with Sandalwood