കോവിഡ് കാലത്തും പച്ചക്കറി വാഹനത്തില്‍ ലഹരി കടത്ത്; രണ്ട് പേര്‍ പിടിയില്‍
Apr 10, 2020, 20:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.04.2020) കോവിഡ് കാലത്തും പച്ചക്കറി വാഹനത്തില്‍ ലഹരി കടത്ത്. രണ്ട് പേര്‍ പിടിയിലായി. ബങ്കര മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന വാഹന പരിശോധനയ്ക്കിടയില്‍ കെ എല്‍ 14 ആര്‍ 857 നമ്പര്‍ പച്ചക്കറി വാനിലാണ് ലഹരി കടത്തിയത്.
മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന പച്ചക്കറി വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 10 കിലോ നിരോധിത പുകയിലയുമായി കുഞ്ചത്തൂര്‍ സ്വദേശി ശ്യാം സുന്ദര്‍ (45),തലപ്പാടി സ്വദേശി അബൂബക്കര്‍ (40)എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ എം കെ ബാബു കുമാര്‍, കെ കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസറായ കെ പി അബ്ദുല്‍ സലാം എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Held, Vegitable, Arrest, 2 held with Panmasala