city-gold-ad-for-blogger

62 ഫോണും 5.5 ലക്ഷം രൂപയുമായി അര്‍ധരാത്രി 2 പേര്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 02/09/2015) പുതിയതും പഴയതുമായ 62 മൊബൈല്‍ ഫോണും 5.5 ലക്ഷം രൂപയുമായി രണ്ട് യുവാക്കളെ അര്‍ധരാത്രി പോലീസ് പിടികൂടി. കാസര്‍കോട് സ്വദേശിയായ ഒരു യുവാവും മലപ്പുറം സ്വദേശിയായ മറ്റൊരു യുവാവുമാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മഞ്ചത്തടുക്ക ദര്‍ഗയ്ക്ക് സമീപം സംശമായസാഹചര്യത്തില്‍ യുവാക്കള്‍ നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വില്‍ക്കുന്നവരാണെന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയുമാണെന്നാണ് യുവാക്കള്‍ പോലീസിനെ അറിയിച്ചത്. കൈയിലുള്ള തുകയെകുറിച്ചും യുവാക്കള്‍ നല്‍കിയ മറുപടി വ്യക്തമല്ല. ഇവരുടെ മൊഴിയില്‍ വിശ്വാസമില്ലാത്തതില്‍ പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരകിയാണ്.

സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വില്‍ക്കുന്നവരാണെങ്കില്‍ പുതിയ ഫോണുകള്‍ എന്തിനാണ് കൈവശമുള്ളതെന്ന് ചോദിച്ചപ്പോഴും ഇവര്‍ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പിടികൂടിയ ഫോണുകളെല്ലാം വിലപിടിപ്പുള്ളതാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
62 ഫോണും 5.5 ലക്ഷം രൂപയുമായി അര്‍ധരാത്രി 2 പേര്‍ പിടിയില്‍

Keywords : Kasaragod, Held, Mobile Phone, Cash, Kerala, Secondhand Phone, 2 held with mobile phones and cash, Advertisement Amaze Furniture.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia