കര്‍ണാടകയില്‍ നിന്നും വില കുറഞ്ഞ മദ്യം കൊണ്ടുവന്ന് ഇരട്ടി വിലയ്ക്ക് വില്‍ക്കുന്ന സംഘത്തിലെ 2 പേര്‍ കസ്റ്റഡിയില്‍
Dec 12, 2017, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2017) കര്‍ണാടകയില്‍ നിന്നും വില കുറഞ്ഞ മദ്യം കൊണ്ടുവന്ന് ഇരട്ടി വിലയ്ക്ക് വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ നെല്ലിക്കുന്ന് ഗീത തീയേറ്ററിന് സമീപത്തെ ഒഴിഞ്ഞ പറമ്പ് കേന്ദ്രീകരിച്ച് മദ്യവില്‍പനയിലേര്‍പെടുകയായിരുന്ന സംഘത്തിലെ രണ്ടു പേരാണ് പോലീസ് പിടിയിലായത്.
Representational image
കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന മദ്യം കൂടിയ വിലയ്ക്ക് വില്‍പന നടത്തുന്ന സംഘം ഇവിടെ സജീവമാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ ജൂനിയര്‍ എസ് ഐ നൗഫലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയതോടെ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരില്‍ രണ്ടു പേരെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
പറമ്പില്‍ നിന്നും കേരള- കര്‍ണാടക മദ്യവും ഗ്ലാസുകളും സോഡാകുപ്പികളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Liquor, Police, Arrest, 2 held with liquor.