കര്‍ണാടകയില്‍ നിന്നും സ്‌കൂട്ടറില്‍ കടത്തിയ വിദേശ മദ്യവുമായി 2 പേര്‍ അറസ്റ്റില്‍
Oct 31, 2015, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 31/10/2015) കര്‍ണാടകയില്‍ നിന്നും സ്‌കൂട്ടറില്‍ കടത്തിയ വിദേശ മദ്യവുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ആര്യയടുക്കം കോളനിയിലെ വിനോദ് (വിനു 28 ), താമരകുഴിയിലെ എം.എ ഹനീഫ (27) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
21 ലീറ്റര്‍ വിദേശമദ്യമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ദേലംപാടിയില്‍ പരിശോധന നടത്തവെ രജിസ്‌ട്രേഷനില്ലാത്ത ബൈക്ക് ശ്രദ്ധയില്‍ പെട്ട എക്‌സൈസ് സംഘം കൂടുതല്‍ പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്.
തിരഞ്ഞെടുപ്പിന് ഒരു നാള്‍ ശേഷിക്കെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി കടത്തിയതാകാമെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ വിനോദ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, ഗോപികുമാര്‍, വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Keywords : Kasaragod, Liquor, Mangad, Arrest, Accuse, Vinod, Haneefa.