ലോക്ഡൗണില്‍ മദ്യഷാപ്പുകള്‍ അടച്ചതോടെ വാറ്റ് ചാരായം ഉത്പാദനം വ്യാപകമായി; കാറില്‍ കടത്തുകയായിരുന്ന 20 ലിറ്റര്‍ വാറ്റ് ചാരായവുമായി 2 പേര്‍ അറസ്റ്റില്‍
Apr 19, 2020, 12:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2020) ലോക്ഡൗണില്‍ മദ്യഷാപ്പുകള്‍ അടച്ചതോടെ വാറ്റ് ചാരായം ഉത്പാദനം വ്യാപകമായി. കാറില്‍ കടത്തുകയായിരുന്ന 20 ലിറ്റര്‍ വാറ്റ് ചാരായവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പുല്ലൂര്‍ പെരളം സ്വദേശികളായ പി ഗംഗാധരന്‍ (46), വി വിജിലാല്‍ (31) എന്നിവരെയാണ് അമ്പലത്തറ സി ഐ അമ്പലത്തറ സി ഐ ടി ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചാലിങ്കാല്‍ മാടിപ്പാറയില്‍ വെച്ച് കെ എല്‍ 60 എന്‍ 9255 നമ്പര്‍ ആള്‍ട്ടോ കാറിലാണ് വാറ്റ് ചാരായം കടത്താന്‍ ശ്രമിച്ചത്. രണ്ട് കന്നാസുകളിലാക്കിയാണ് ചാരായം കടത്താന്‍ ശ്രമിച്ചത്. ഓട്ടോ ഡ്രൈവറായ ഗംഗാധരന്‍ നേരത്തെ മദ്യം കടത്തിയ കേസില്‍ പോലീസിന്റെ പിടിയിലായിരുന്നു.
എ എസ് ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രോംരാജ്, ഡ്രൈവര്‍ ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kanhangad, Kerala, News, Held, Car, Arrest, 2 held with hooch