അര്‍ധരാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 17 കാരനും 16 കാരിയും പോലീസ് പിടിയില്‍
May 28, 2017, 14:25 IST
ബദിയടുക്ക: (www.kasargodvartha.com 28.05.2017) അര്‍ധരാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പതിനേഴുകാരനും പതിനാറുകാരിയും പോലീസ് പിടിയിലായി. ശനിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ പോലീസ് വാഹന പരിശോധന നടത്തുനോഴാണ് മധൂര്‍ കൊല്ല്യ സ്വദേശിയായ 17കാരനും അയല്‍വാസിയായ 16 കാരിയും സഞ്ചരിച്ച ബൈക്ക് എത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അസമയത്ത് സഞ്ചരിക്കുന്നതില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായ മറുപടി നല്‍കി കുട്ടിക്കമിതാക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ തങ്ങള്‍ പ്രണയത്തിലാണെന്നും നാടു വിടാന്‍ ശ്രമിച്ചതാണെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.
പോലീസ് രണ്ടുപേരെയും വീട്ടുകാരെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം അയച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓടിക്കാന്‍ നല്‍കിയതിന് ബൈക്കിന്റെ ആര്‍ സി ഉടമക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Badiyadukka, Police, Bike, news, Held, Students, 2 held under mysterious circumstances