city-gold-ad-for-blogger

ജില്ലാ ആശുപത്രിയിലെ പ്രത്യേക യൂണിറ്റ് മുറിയില്‍ അര്‍ദ്ധരാത്രി കടന്ന് കൂടിയ യുവാവും ജീവനക്കാരിയും പിടിയില്‍

കാഞ്ഞങ്ങാട്:  (www.kasargodvartha.com 27/09/2016) ജില്ലാ ആശുപത്രിയിലെ പ്രത്യേക യൂണിറ്റിന്റെ മുറിയില്‍ അര്‍ദ്ധരാത്രി കടന്ന് കൂടിയ യുവാവിനെയും ജീവനക്കാരിയെയും കൈയ്യോടെ പിടികൂടി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

തൃക്കരിപ്പൂര്‍ സ്വദേശിയായ താല്‍ക്കാലിക ജീവനക്കാരി ജോലി ചെയ്യുന്ന ആശുപത്രിയിലെ മുറിയിലാണ് നേരത്തെ പറഞ്ഞുറപ്പിച്ച് കാമുകന്‍ കടന്ന് കൂടിയത്. യുവാവിന്റെ നീക്കത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ സംഭവം ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ എം ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ആര്‍ എം ഒ മുറിയുടെ വാതിലില്‍ തട്ടുകയും ജീവനക്കാരിയോട് പുറത്ത് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. മനസ്സില്ലാ മനസ്സോടെ വാതില്‍ തുറന്ന ഈ താല്‍ക്കാലിക ജീവനക്കാരി പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ കാമുകനെ പ്രത്യക്ഷത്തില്‍ മുറിയില്‍ കണ്ടില്ല. ജീവനക്കാരി പുറത്തിറങ്ങുമ്പോള്‍ വാതിലിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു കാമുകന്‍.

ആര്‍ എം ഒ ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി കാമുകനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജീവനക്കാരിയാകട്ടെ തന്റെ ജോലി നിലനിര്‍ത്താന്‍ ആര്‍ എം ഒ യുടെയും മറ്റും കാലുപിടിക്കുന്ന അവസ്ഥയിലായിരുന്നു. കാമുകനെ പിന്നീട് താക്കീത് നല്‍കി പോലീസ് വിട്ടയച്ചുവെന്നാണ് സൂചന. രാത്രിയില്‍ ഭാഗീകമായി ഇരുട്ട് മൂടി നില്‍ക്കുന്ന ജില്ലാ ആശുപത്രി കോമ്പൗണ്ടിലും ആശുപത്രി മുറികളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും അനാശാസ്യ പ്രവര്‍ത്തനവും വ്യാപകമാണെന്ന പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി നടന്ന സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആശുപത്രിക്കകത്തുള്ള പ്രശ്‌നങ്ങളില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ലെന്ന പരാതി നിലവിലുണ്ട്. ആശുപത്രി മുറിയില്‍ അനാശാസ്യ പ്രവര്‍ത്തനം പോലും നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി എന്നതിന് ഉദാഹരണം കൂടിയാണ് ഈ സംഭവം. ഒരു താല്‍ക്കാലിക ജീവനക്കാരിയില്‍ നിന്നാണ് ഈ അനുഭവം. അര്‍ദ്ധരാത്രിയില്‍ കാമുകന്‍ കടന്ന് വന്നപ്പോള്‍ അയാളെ സ്വീകരിച്ച് പ്രത്യേക യൂണിറ്റിന്റെ മുറിയില്‍ കയറ്റിയെന്ന സംഭവം വളരെ ഗൗരവത്തോടെയാണ് ആശുപത്രി അധികൃതര്‍ കാണുന്നത്.

ജില്ലാ ആശുപത്രിയിലെ പ്രത്യേക യൂണിറ്റ് മുറിയില്‍ അര്‍ദ്ധരാത്രി കടന്ന് കൂടിയ യുവാവും ജീവനക്കാരിയും പിടിയില്‍


Keywords: Kasaragod, Kerala, Kanhangad, District, hospital, Midnight, employee, Room, Lover, RMO, Police, Job,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia