city-gold-ad-for-blogger

കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളിന് സമീപം മാലിന്യം നിക്ഷേപിക്കാനെത്തിയ രണ്ടംഗ സംഘം പിടിയില്‍; ജീപ്പ് കസ്റ്റഡിയില്‍

കാസര്‍കോട്: (kasargodvartha.com 09/10/2016) കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളിന് സമീപം മാലിന്യം നിക്ഷേപിക്കാനെത്തിയ രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. ചെങ്കളയിലെ റഹ് മാനിയ്യ ബേക്കറി ജീവനക്കാരനായ സന്തോഷ് നഗറിലെ സി. ഷരീഫ് (35), ജീപ്പ് ഡ്രൈവര്‍ മുഹമ്മദ് അസ്ലം (29) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ശനിയാഴ്ച രാത്രി എട്ടു മണിയോടെ ടൗണ്‍ ഹാളിന് സമീപത്ത് ജീപ്പില്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇവരെ കൈയ്യോടെ പിടികൂടിയത്. മാലിന്യങ്ങള്‍ ചാക്കുകെട്ടുകളില്‍ നിറച്ചാണ് ജീപ്പില്‍ കടത്തിക്കൊണ്ടുവന്നത്.

കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളിന് സമീപം മാലിന്യം നിക്ഷേപിക്കാനെത്തിയ രണ്ടംഗ സംഘം പിടിയില്‍; ജീപ്പ് കസ്റ്റഡിയില്‍

Keywords: Kasaragod, Municipal Conference Hall, Arrest, Custody, Waist, Police, Chengala, Geep Driver, Bekary,2 held for dumping waste in public place.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia