ജില്ലയിലെ 2 എഞ്ചിനീയറിംഗ് കോളജുകളുടെ അംഗീകാരം നഷ്ടപ്പെട്ടു
Jun 15, 2016, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/06/2016) കുശാല്‍ നഗറിലെ സദ്ഗുരു നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ബദിയടുക്കയിലെ സെന്റ് സെന്റ് ഗ്രിഗോറിയസ് എഞ്ചിനീയറിംഗ് ഉള്‍പെടെ സംസ്ഥാനത്തെ അഞ്ച് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് സംസ്ഥാന സാങ്കേതിക സര്‍വകലാശാല അംഗീകാരം നിഷേധിച്ചു. അഞ്ചലിലെ പിനക്കില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, തൃശൂരിലെ എറണാകുളത്തച്ഛന്‍ കോളജ്, ആലപ്പുഴയിലെ അര്‍ച്ചന കോളജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ സ്ഥാപനങ്ങള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.
ഒറ്റപ്പാലത്തെ പി കെ ദാസ് മെഡിക്കല്‍ കോളജ്, പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍, വയനാട്ടിലെ ഡി എം മെഡിക്കല്‍ കോളജ്, തൊടുപുഴയിലെ അല്‍ അസ്‌ക്കര്‍ എന്നീ മെഡിക്കല്‍ കോളജുകളുടെയും അനുമതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടഞ്ഞിട്ടുണ്ട്. നിലവാര തകര്‍ച്ച, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനം എന്നിവയാണ് അനുമതി റദ്ദാക്കാന്‍ കാരണം.
ഈ കോളജുകളിലൊക്കെ 15ല്‍ താഴെ മാത്രമാണ് വിജയശതമാനം. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന ടി എസ് ജോണിന്റെ നിയന്ത്രണത്തിലായിരുന്നു ബദിയഡുക്കയിലെ ഗ്രിഗോറിയസ് എഞ്ചിനീയറിംഗ് കോളജ്. ഹൊസ്ദുര്‍ഗിലെ നിത്യാനന്ദാശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രമാണ് എഞ്ചിനീയറിംഗ് കോളജിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഈ രണ്ട് കോളജുകള്‍ക്കും അംഗീകാരം നഷ്ടപ്പെട്ടത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.