ഉദുമ മുക്കുന്നോത്ത് 2 വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
Aug 8, 2015, 17:00 IST
ഉദുമ: (www.kasargodvartha.com 08/08/2015) മുക്കുന്നോത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെ മുക്കുന്നോത്തെ വയലിലെ കുളത്തിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നാലാംവാതുക്കല്‍ സ്‌കൂലിന് പിറകുവശത്തെ പുരുഷോത്തമന്റെ മകന്‍ അക്ഷയ് (16), മുക്കുന്നോത്തെ മോഹനന്റെ മകന്‍ സുമോദ് (16) എന്നിവരാണ് മരിച്ചത്.
ഇരുവരും കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇരുവരും മുങ്ങിത്താഴുന്നതുകണ്ട് നാലാംവാതുക്കലിലേക്ക് ഓടിയെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കസാകോട് ഫയര്‍ഫോഴ്‌സാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സുമോദിന്റെ മാതാവ്: രേഖ. ഏക സഹോദരി: സുമിത. അക്ഷയുടെ മതാവ്: വാസന്തി. സഹോദരി: അര്‍ഷിത.
Keywords: Uduma, Kasaragod, Kerala, Deadbody, fire force, Police, Pond, Students,
Advertisement: