മണിക്കൂറുകള്‍ക്കുള്ളില്‍ 2 അപകടം, 2 മരണം
Feb 26, 2019, 14:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2019) കാഞ്ഞങ്ങാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് അപകടം. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കല്യാണ്‍ റോഡിന് സമീപം ഓട്ടോറിക്ഷയെ മറികടന്നെത്തിയ ബൈക്ക് ബുള്ളറ്റിന് പിറകിലിടിച്ച് ബുള്ളറ്റോടിച്ച യുവാവ് മരിച്ചു. ചെമ്മട്ടംവയലിലെ സ്വദേശിയും കാഞ്ഞങ്ങാട്ട് ലോട്ടറി വില്‍പനക്കാരനുമായ രാജു- കാര്‍ത്യായനി ദമ്പതികളുടെ മകന്‍ ജിനുരാജ് (23) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിനുരാജിനെ തൊട്ടടുത്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനു തൊട്ടുപിന്നാലെ മാണിക്കോത്ത് അമിത വേഗതയില്‍വന്ന കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മാണിക്കോത്തെ അനില്‍ കുമാര്‍ (37) ആണ് മരിച്ചത്. അപകടം വരുത്തിയ കാര്‍ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: 2 died in Accidents, Kanhangad, Kasaragod, Kerala, news, Death, Accident, Accidental-Death, hospital, Injured, Police, custody, Deadbody, Postmortem.