ടെമ്പോ സ്‌കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ 2 യുവാക്കള്‍ ബസ് കയറി മരിച്ചു
Jul 14, 2015, 16:03 IST
മഞ്ചേശ്വരം: (www.kasargodvartha.com 14/07/2015) ടെമ്പോ സ്‌കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ 2 യുവാക്കള്‍ ബസ് കയറി ദാരുണമായി മരിച്ചു. കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥയിലെ ശിഹാബ് (18), കുഞ്ചത്തൂര്‍ ഉദ്യാവാരത്തെ സിനാന്‍ (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കുഞ്ചത്തൂര്‍ തുമ്മിനാട് പഴയ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിനു സമീപമാണ് അപകടം.
കൈനെറ്റിക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു യുവാക്കള്‍. മറ്റൊരു സ്‌കൂട്ടറിലിടിച്ച ശേഷം അമിതവേഗതയിലെത്തിയ ടെമ്പോവാന്‍ ഇവരുടെ സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് ഇരുവരും തെറിച്ചു റോഡിലേക്ക് വീഴുകയും ഇതിനിടയില്‍ കാസര്‍കോട് - തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിനടിയില്‍ പെടുകയുമായിരുന്നു.അപകടം വരുത്തിയ ടെമ്പോവാന്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു
നാട്ടുകാര്‍ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തെതുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സ്വകാര്യബസ് പൂര്‍ണ്ണമായും തല്ലിത്തകര്‍ത്തു. ബസിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമം നടത്തിയവരെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു. മരിച്ച മറ്റൊരാളുടെ മൃതദേഹം പിന്നീട് പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
കൈനെറ്റിക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു യുവാക്കള്‍. മറ്റൊരു സ്‌കൂട്ടറിലിടിച്ച ശേഷം അമിതവേഗതയിലെത്തിയ ടെമ്പോവാന്‍ ഇവരുടെ സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് ഇരുവരും തെറിച്ചു റോഡിലേക്ക് വീഴുകയും ഇതിനിടയില്‍ കാസര്‍കോട് - തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യബസിനടിയില്‍ പെടുകയുമായിരുന്നു.അപകടം വരുത്തിയ ടെമ്പോവാന്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു
![]() |
ശിഹാബ് |
Keywords: Kasaragod, Kerala, Manjeshwaram, Death, Accidental-Death, Accident, Scooter, Bus, 2 dies in Accident.
Advertisement:
Advertisement: