മത്സരിച്ച് ചീറിപാഞ്ഞ 2 ബസുകള്‍ പോലീസ് പരിശോധനയില്‍ കുടുങ്ങി; ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
Jul 1, 2016, 12:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/07/2016) മത്സരിച്ച് ചീറിപാഞ്ഞ രണ്ട് സ്വകാര്യ ബസുകള്‍ പോലീസ് പരിശോധനയില്‍ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ തൃക്കരിപ്പൂര്‍ നടക്കാവില്‍വെച്ചാണ് പോലീസ് പരിശോധനയ്ക്കിടെ ബസുകള്‍ പിടികൂടിയത്. തൃക്കരിപ്പൂര്‍ വഴി പയ്യന്നൂര്‍ കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സയാ ബസും ക്ഷേത്ര ക്ഷേത്രപാലക ബസുമാണ് പോലീസിന്റെ പിടിയിലായത്. രണ്ടു ബസുകളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്മാറ്റി.
ക്ഷേത്രപാലക ബസ് ഡ്രൈവര്‍ വെങ്ങാട് സ്വദേശി അനീഷ് കുമാര്‍ (32), സയാ ബസ് ഡ്രൈവര്‍ പുല്ലൂരിലെ വിനീഷ് (32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചന്തേര പോലീസ് അഡീഷണല്‍ എസ് ഐ എം വി പത്മനാഭന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മത്സരിച്ച് ചീറിപ്പാഞ്ഞ ബസുകള്‍ കസ്റ്റഡിയിലെടുത്തത്.
മത്സര ഓട്ടംമൂലം തൃക്കരിപ്പൂര്‍ റൂട്ടില്‍ കാല്‍നടയാത്രക്കാരടക്കം നിരവധിപേര്‍ മുമ്പ് മരണപ്പെട്ടതിനെതുടര്‍ന്ന് നേരത്തെ പോലീസ് ചന്തേരയില്‍ പഞ്ചിംഗ് സംവിധാനവും ഒരുക്കിയിരുന്നു. ഇപ്പോള്‍ പഞ്ചിംഗ് സംവിധാനമെല്ലാം ഒഴിവാക്കിയതോടെയാണ് വീണ്ടും ബസുകള്‍ മത്സരഓട്ടം ആരംഭിച്ചിരിക്കുന്നത്.
Keywords: Trikaripur, Kasaragod, Bus, Police, Custody, Driver, Arrest, Police Checking, Chandera Police, 2 buses seized for over speeding