city-gold-ad-for-blogger

പ്രതിഷേധക്കാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍; രണ്ട് മദ്യശാലകള്‍ കൂടി തുറക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 30.08.2017) നാടിനെ മദ്യത്തില്‍ മുക്കുന്നതിനെതിരെ നടന്നുവരികയായിരുന്ന പ്രതിഷേധങ്ങളെല്ലാം തണുത്തുമരവിച്ചു. കാസര്‍കോട് ജില്ലയിലെ മുക്കിലും മൂലയിലും മദ്യശാലകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ബിവറേജ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ക്കുപുറമെ സ്വകാര്യവ്യക്തികള്‍ക്ക് ബാറുകള്‍ അനുവദിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ദേശീയപാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ അടച്ചിട്ട ബിവറേജ് മദ്യശാലകള്‍ മിക്കതും മാറ്റിസ്ഥാപിച്ചുകഴിഞ്ഞു.

ആദ്യം നടന്ന എതിര്‍പ്പുകളെല്ലാം ക്രമേണ കെട്ടടങ്ങി. ദേശീയ- സംസ്ഥാനപാതകളുടെ പദവി എടുത്തുകളഞ്ഞ് തരം താഴ്ത്തി  നഗരസഭാ- പഞ്ചായത്ത് റോഡുകളാക്കിയ ശേഷം അടച്ചിട്ട മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. അടച്ചിട്ട ബിയര്‍- വൈന്‍ പാര്‍ലറുകള്‍ ഇനി തുറക്കുക മദ്യം കൂടി വില്‍ക്കാനുള്ള ലൈസന്‍സോട് കൂടിയാണ്. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയില്‍ ബിയറിനും വൈനിനും പുറമെ ഇപ്പോള്‍ മദ്യവും വിളമ്പുകയാണ്. ഇനി ജില്ലയില്‍ രണ്ട് ബാറുകള്‍ കൂടി തുറന്നുപ്രവര്‍ത്തിക്കും. നീലേശ്വരത്തെ നളന്ദ, കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ എന്നിവിടങ്ങളിലാണ് ബാറുകള്‍ തുറക്കുന്നത്.

മുമ്പും ഇവിടെ മദ്യവിതരണം ഉണ്ടായിരുന്നുവെങ്കിലും യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ പൂട്ടിയതോടെ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളാക്കുകയായിരുന്നു. ലൈസന്‍സ് ഫീസ് അടച്ചതോടെ നളന്ദക്കും ഹൈവേ കാസിലിനും ചൊവ്വാഴ്ചയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മദ്യവിതരണത്തിന് അനുമതി നല്‍കിയത്. ഓണത്തിനു മുമ്പുതന്നെ ഈ ബാറുകള്‍ തുറക്കുമെന്നാണ് വിവരം. കാസര്‍കോട്ടെ മേഘരാജ്, ജെ കെ ബിയര്‍പാര്‍ലറുകളും കാഞ്ഞങ്ങാട്ടെ നവരംഗ്, മലനാട് ബിയര്‍പാര്‍ലറുകളും തുറക്കാന്‍ അനുമതി ലഭിച്ചുകഴിഞ്ഞു.

നാല് ലക്ഷം രൂപ വീതമാണ് ഫീസടച്ചത്. റസ്റ്റോറന്റിലടക്കം മദ്യം വിളമ്പാന്‍ 29 ലക്ഷമാണ് ഫീസടച്ചിരിക്കുന്നത്. ഇവിടങ്ങളിലും താമസിയാതെ ബാറുകള്‍ തുറക്കും. ഒരെണ്ണം ഒഴികെ ജില്ലയിലെ മറ്റ് ബിവറേജ് മദ്യശാലകള്‍ കൂടി തുറന്നതോടെ നാട് മദ്യത്തില്‍ മുങ്ങും. അനധികൃത മദ്യവില്‍പ്പന തടയാനാണ് വ്യാപകമായി ബാറുകളും ബിവറേജ് മദ്യശാലകളും തുറക്കുന്നതെന്നാണ് അധികാരികളുടെ വിശദീകരണമെങ്കിലും ഫലത്തില്‍ നിയമവിരുദ്ധമായ മദ്യവില്‍പ്പനയും നിയമവിധേയമായ മദ്യവില്‍പ്പനയും കൊണ്ട് മദ്യത്തിന്റെ ഒഴുക്കും അരാജകത്വവുമായിരിക്കും ഫലം. കുറ്റകൃത്യങ്ങളുടെ എണ്ണവും ഗണ്യമായി വര്‍ധിക്കും.

പ്രതിഷേധക്കാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍; രണ്ട് മദ്യശാലകള്‍ കൂടി തുറക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Liquor, 2 Beverage shops open in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia